Listen live radio

പഞ്ചായത്ത് വൈസ് പ്രസിഡന്റിനുനേരെ ആസിഡ് ആക്രമണം; പ്രതിയെ റിമാന്‍റ് ചെയ്തു

after post image
0

- Advertisement -

ഇടുക്കി: വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആര്‍ ശ്രീജക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ ദിവസം ശ്രീജക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ ശ്രീജയുടെ ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ശ്രീജയുടെ മുഖത്തും ശരീരഭാഗങ്ങളിലുമാണ് ആസിഡ് ഒഴിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പൊള്ളലേറ്റ ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.