Listen live radio

യുവതിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കാനും ബാഗ് തട്ടിയെടുക്കാനും ശ്രമം; പ്രതിയെ ഓടിച്ചിട്ട് എട്ടിന്‍റെ പണി കൊടുത്തു

after post image
0

- Advertisement -

കൊല്‍ക്കത്ത: പീഡനശ്രമം നടത്തിയവനെ ധൈര്യപൂര്‍വ്വം നേരിട്ട് യുവതി. കൊല്‍ക്കത്തയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിപിഒ ഉദ്യോഗസ്ഥയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു അക്രമം ഉണ്ടായത്. കേസില്‍ പ്രതിയായ യുവാവ് അപമര്യാദയായി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു യുവതി ധൈര്യപൂര്‍വം നേരിട്ടത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 7.15ഓടെയാണ് സംഭവമുണ്ടായത്. കൂടെ ജോലിചെയ്യുന്ന മറ്റൊരു സ്ത്രീക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. അപ്പോഴാണ് വഴിയില്‍ വച്ച്‌ ഒരു പുരുഷന്‍ അവരെ സമീപിച്ചത്.
യുവതിയുടെ സ്വകാര്യഭാഗത്ത് കൈകൊണ്ട് സ്പര്‍ശിക്കാനും ബാഗ് തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് യുവതി മര്‍ദ്ദിച്ചു. പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെട്ടു. അയാള്‍ ഓടിരക്ഷപ്പെട്ടതോടെ യുവതി തെരുവിലുള്ള കച്ചവടക്കാരോട് പ്രതിയെ കുറിച്ച്‌ അന്വേഷിച്ചു. അന്വേഷണത്തില്‍ വ്യക്തമായ പേരുവിവരങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിച്ചു.
മുഖലക്ഷണം കൃത്യമായി തെരുവിലുള്ളവരോട് കൃത്യമായി വിവരിച്ചാണ് യുവതിക്ക് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഇലക്‌ട്രോണിക് കോംപ്ലക്സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. ബാബു ഹല്‍ദര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.