Listen live radio

സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ ഇലന്തൂര്‍ സ്വദേശി അലക്‌സാണ്ടര്‍ ആണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 76 വയസായിരുന്നു. അര്‍ബുദ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശി രത്‌നകുമാര്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കോഴിക്കോട് മലപ്പുറം മഞ്ചേരി സ്വദേശി ഹംസ(63)ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Leave A Reply

Your email address will not be published.