Listen live radio

ഉ​ത്ര കൊലപാതകം: സൂ​ര​ജി​ന്‍റെ അ​മ്മയേയും സ​ഹോ​ദ​രിയേയും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു

after post image
0

- Advertisement -

കൊല്ലം: ഉ​ത്ര വധക്കേസില്‍ പ്ര​ധാ​ന പ്ര​തി​കളായ സൂ​ര​ജി​ന്‍റെ അ​മ്മ രോ​ണു​ക, സ​ഹോ​ദ​രി സൂ​ര്യ എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി. അ​ടൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
കേ​സി​ല്‍ ഇ​രു​വ​രെ​യും നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര്‍​പ്പി​ച്ച​താ​ണ്. ഇ​തി​ല്‍ സൂ​ര​ജാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ര​ണ്ടാം കു​റ്റ​പ​ത്ര​ത്തി​ല്‍ സൂ​ജ​രി​ന്‍റെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രു​ടെ പ​ങ്ക് കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം.

Leave A Reply

Your email address will not be published.