Listen live radio

വ്യാജ സിദ്ധന്‍റെ ഉപദേശം: പിഞ്ചു കുഞ്ഞിന് അമ്മ മുലപ്പാല്‍ നിഷേധിച്ചു; സംഭവത്തില്‍ അമ്മയെ കോടതി ശിക്ഷിച്ചു

after post image
0

- Advertisement -

കോഴിക്കോട്: വ്യാജ സിദ്ധന്റെ ഉപദേശം കേട്ട് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ അമ്മയെ കോടതി ശിക്ഷിച്ചു. 2016 നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ‘ വ്യാജ സിദ്ധന്‍റെ’ ഉപദേശം സ്വീകരിച്ച്‌ കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശിനിക്കാണ് താമരശ്ശേരി സിജെഎം കോടതി 1000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്.
കേസില്‍ ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ചക്കാനകണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്ട്രേറ്റ് ശിക്ഷിച്ചത്. ജുവനൈല്‍ ആക്ടിലെ 75,87 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന് അന്ധ വിശ്വാസത്തിന്‍റെ പേരില്‍ മാതാപിതാക്കള്‍ മുലപ്പാല്‍ നിഷേധിക്കുകയായിരുന്നു.
കേസിലെ മറ്റ് പ്രതികളായിരുന്ന കളന്‍തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍ എന്ന ‘സിദ്ധന്‍’ , യുവതിയുടെ ഭര്‍ത്താവ് അബൂബക്കര്‍ എന്നിവരെ കോടതി വെറുതെവിട്ടു.‌ ജനിച്ച്‌ അഞ്ച് നേരങ്ങളിലെ ബാങ്ക് വിളി കഴിഞ്ഞ് ഏതാണ്ട് 23 മണിക്കൂര്‍ കഴിഞ്ഞാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്.
പൊലീസും ആശുപത്രിഅധികൃതരും ഇടപെട്ടെങ്കിലും കുഞ്ഞിന് അമ്മ മുലപ്പാല്‍ നല്‍കുന്നത് അബൂബക്കര്‍ വിലക്കി. തന്‍റെ നിര്‍ദ്ദേശം അനുസരിക്കാതെ മുലപ്പാല്‍ നല്‍കിയാല്‍ ഭാര്യയെ തലാക്ക് ചൊല്ലുമെന്നും അബൂബക്കര്‍ ഭീഷണിപ്പടുത്തിയിരുന്നു. തുടര്‍ന്ന് പ്രസവം നടന്ന ആശുപത്രിയിലെ നഴ്സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മുന്‍പ് ഇടപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.