Listen live radio

‘മുഖ്യമന്ത്രി പിണറായി വിജയന്‍ കുമ്പിടിയാണ്’; അദാനിക്കെതിരെ ഒരു ഭാഗത്ത് സമരം, മറുഭാഗത്ത് അദാനിക്ക് തന്നെ കണ്‍സള്‍ട്ടന്‍സിയും – രൂക്ഷവിമര്‍ശ്ശനവുമായി കെ സുരേന്ദ്രന്‍

after post image
0

- Advertisement -

തിരുവനന്തപുരം: അദാനിക്കെതിരെ ഒരു ഭാഗത്ത് സമരം നടത്തുമ്പോള്‍ അദാനിക്ക് തന്നെ കണ്‍സള്‍ട്ടന്‍സിയും നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുമ്പിടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു കോടി അമ്പത്തിയൊന്നുലക്ഷം രൂപ കെപിഎംജിക്കാണ് കണ്‍സള്‍ട്ടസി പോയിരിക്കുന്നത്. 55 ലക്ഷം പോയിരിക്കുന്നത് അദാനിയുടെ മകന്റെ ഭാര്യക്ക് തന്നെയാണ്. എന്തൊരു കണ്‍സള്‍ട്ടന്‍സി രാജാണ് പിണറായി വിജയനെന്നും, മുഖ്യമന്ത്രി എങ്ങോട്ടാണ് കേരളത്തെ കൊണ്ടുപോകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുളള ലേലത്തിന് കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് അദാനിയുടെ ബന്ധുവിനെയാണെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും മുഖ്യഗുണഭോക്താവും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.’ഇത് യുണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമുളള ഇടപാടല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു നടത്തിയ അഴിമതിയാണ്. തുടക്കം മുതലുളള നടപടികള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ സ്ഥാനമാറ്റം പോലും ഈ ഗൂഢാലോചനയുടെ ഫലമായിട്ടാണ്. കൊളളപ്പണത്തിന്റെ വലിയൊരു ശതമാനം മുഖ്യമന്ത്രിയുമായി അടുപ്പമുളളവരിലേക്കാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തത്. അന്വേഷണം നടന്നാല്‍ ഇതില്‍ മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ട് മാത്രമാണ്. ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ സ്വപ്‌നയും ശിവശങ്കറുമല്ല മുഖ്യമന്ത്രി തന്നെയാണ്.’ സുരേന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചില ആളുകള്‍ക്കും തട്ടിപ്പുസംഘമായി ബന്ധമുണ്ടെന്നുളള ഇഡിയുടെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്ബാകെ വന്ന് 36 മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അതേ കുറിച്ച്‌ വിശദീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയല്ല ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഗുണഭോക്താവല്ലെങ്കില്‍ അന്വേഷണത്തെ നേരിടാന്‍ അദ്ദേഹം തയ്യാറാകണം. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. പലതവണ മുഖ്യമന്ത്രിയെ സ്വപ്‌ന സന്ദര്‍ശിച്ചിട്ടുണ്ട് – സുരേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.