Listen live radio

രാജ്യത്ത് 30 ലക്ഷവും കടന്ന് കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 69, 239 പേര്‍ക്ക് കൂടി രോഗം

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇത് വരെ 30,44,490 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍. 24 മണിക്കൂറിനിടെ 69, 239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
912 മരണങ്ങള്‍ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര കണക്കുകള്‍ അനുസരിച്ച്‌ ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച്‌ മരണ നിരക്ക്.
നിലവില്‍ 7,07,668 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. ഇത് വരെ 22,80,566 പേര്‍ രോഗമുക്തി നേടി. 74.90 ശതമാനമാണ് രോഗമുക്തി നിരക്ക്.

Leave A Reply

Your email address will not be published.