Listen live radio

10 വയസുകാരിയെ അപമാനിക്കാന്‍ ശ്രമം; പ്രതിക്ക് 5 വര്‍ഷം തടവ്

after post image
0

- Advertisement -

കൊച്ചി: 10 വയസുകാരിയെ വഴിയില്‍ തടഞ്ഞുനിറുത്തി ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെട്ടിയാട്ടുപറമ്പില്‍ ടിജി ബിജുവിന് എറണാകുളം പോക്സോ കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു.
2017 മേയ് ഏഴിനായി​രുന്നു സംഭവം . കടയില്‍പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സൈക്കിളിലെത്തിയ പ്രതി പെരുമ്ബടപ്പ് കൊവേന്ത ജംഗ്ഷനില്‍വച്ച്‌ തടഞ്ഞുനിറുത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
കുട്ടിയുടെ മൊഴിക്ക് പുറമേ ഈ റോഡിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് കോടതി വിധി പറഞ്ഞത്. പള്ളുരുത്തി സിഐ കെജി അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.