Listen live radio

അമ്മയ്ക്കും മകള്‍ക്കും ഒരു കാമുകന്‍; വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ അമ്മയും കാമുകനും ചേര്‍ന്ന് 19കാരിയെ ക്രൂരമായി കൊലപ്പെടുത്തി

after post image
0

- Advertisement -

ബെറേലി : ഉത്തര്‍പ്രദേശില്‍ 19കാരിയായ യുവതിയെ സ്വന്തം അമ്മ തന്‍റെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ബറേലി ജില്ലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഉസ്മ എന്ന 19കാരിയാണ് മരിച്ചത്. അതേസമയം, കൊലപാതകം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചു. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനും, തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതെറ്റിപ്പിക്കാന്‍ യുവതിയുടെ അമ്മയും അവരുടെ കാമുകനും ശ്രമിച്ചെങ്കിലും ഇതൊന്നും പൊലീസിന് മുന്നില്‍ വിലപ്പോയില്ല.
കൊല്ലപ്പെട്ട ഉസ്മ സമീപവാസിയായ കൗസര്‍ എന്നയാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി അറിയാതെ, കൗസര്‍ യുവതിയുടെ അമ്മയായ മുകീഷയുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ യുവതി കൗസറിനോട് വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ മുകീഷയും കൗസറും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ കൗസറും മുകീഷയും ചേര്‍ന്ന് കൃത്യം നടത്തുകയായിരുന്നു
ഉസ്മയെ കൗസറും മുകീഷയും ചേര്‍ന്ന് ഒരു തുണി ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്യുകായായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ മുകീഷ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ ചോദ്യം ചെയ്യലിന് മുന്നില്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍കഴിഞ്ഞില്ല. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.