Listen live radio

കാണാതായ 12 കാരിയുടെ മൃതദേഹം വനത്തിനുള്ളില്‍; ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതെന്ന് പോലീസ്

after post image
0

- Advertisement -

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയില്‍ നിന്നും വെള്ളിയാഴ്‌ച മുതല്‍ കാണാതായ 12കാരിയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം സോഹഗി ബര്‍വ്വ വന്യജീവി സങ്കേതത്തിലെ വനത്തില്‍ നിന്നും കണ്ടെത്തി.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നും, സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. മനോജ് പസ്വാന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Leave A Reply

Your email address will not be published.