Listen live radio

കൊറോണക്ക് പുതുതായി അഞ്ച് ലക്ഷണങ്ങള്‍ കണ്ടെത്തി: തുടര്‍ച്ചയായ ഇക്കിളാണ് ഗവേഷകര്‍ കണ്ടെത്തിയ പുതിയ ലക്ഷണങ്ങളില്‍ ഒന്ന്

after post image
0

- Advertisement -

വാഷിംഗ്ടണ്‍: കൊറോണ വൈറസിന് പുതുതായി അഞ്ച് ലക്ഷണങ്ങള്‍ കണ്ടെത്തി അമേരിക്കയിലെ ഗവേഷകര്‍. തുടര്‍ച്ചയായ ഇക്കിളാണ് ഗവേഷകര്‍ കണ്ടെത്തിയ പുതിയ ലക്ഷണങ്ങളില്‍ ഒന്ന്. അമേരിക്കയിലെ രണ്ടു കൊറോണ രോഗികളിലാണ് ഇക്കിള്‍ പ്രധാന രോഗ ലക്ഷണമായി കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കൊറോണയുടെ മറ്റൊരു ലക്ഷണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് മുടിക്കൊഴിച്ചിലാണ്. കൊറോണ രോഗമുക്തിക്ക് ശേഷം രണ്ടു മാസങ്ങള്‍ കഴിഞ്ഞും ചില രോഗികളില്‍ മുടിക്കൊഴിച്ചില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇതിനു പുറമെ ചില യുവാക്കളിലും ടീനേജുകാരിലും പ്രത്യക്ഷപ്പെട്ട മറ്റൊരു കൊറോണ ലക്ഷണമാണ് കാല്‍പാദത്തിലും വിരലുകളിലുമൊക്കെ കണ്ട ചുവന്നതും മാന്തളിര്‍ നിറത്തിലുമുള്ള തിണര്‍പ്പ് .ഇവയും കൊറോണയുടെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു.

Leave A Reply

Your email address will not be published.