Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Uncategorized

‘കേരളത്തില്‍ എവിടെയും 3ലക്ഷം വരെ ലോണ്‍’; ചതിയില്‍ വീഴരുതെന്ന് നടന്‍ അജു വര്‍ഗീസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ആരും ചതിയില്‍പ്പെടരുതെന്നും അജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജുവര്‍ഗീസ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈസി പേഴ്‌സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജുവര്‍ഗീസിന്റെ ചിത്രമാണ് എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് ഉപയോഗിച്ചത്. ഇതുപോലെ മറ്റ് ചലച്ചിത്ര താരങ്ങളുടെ ചിത്രം ഉപയോഗിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നുണ്ട്.

‘എന്റെ അനുവാദമില്ലാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും അവരുടെ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും നിങ്ങളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടുത്തരുതെന്നും അഭ്യര്‍ഥിക്കുന്നു.’- അജു സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.ഇത്തരം പരസ്യങ്ങള്‍ കണ്ടാണ് പലരും ലോണ്‍ എടുക്കുന്നതും പിന്നീട് ചതിയില്‍ കുടുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് അജു ഇക്കാര്യം സാമൂഹിക മാധ്യമം വഴി പങ്കുവച്ചത്. നിലവില്‍ താരം പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *