Listen live radio

അടതാപ്പ്:കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട വള്ളിച്ചെടി

after post image
0

- Advertisement -

കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട വള്ളിച്ചെടി. വേനൽക്കാലത്ത് വിളയുന്ന രീതിയിൽ വളളികളിൽ കിഴങ്ങുകൾ ഉണ്ടാകും. മണ്ണിന്നടിയിലുള്ള കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. പ്രമേഹ രോഗികൾക്കും ഇതു ഭക്ഷിക്കാമത്രെ.
ജൂൺ-ജൂലൈ മാസങ്ങളിൽ കൃഷിയാരംഭിക്കാം മൂപ്പെത്തിയ വള്ളികളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന കിഴങ്ങുകൾ രണ്ട് മാസത്തിന് ശേഷം വിത്തായി ഉപയാഗിക്കാം. മുളവന്നു തുടങ്ങുന്ന കിഴങ്ങുകളാണ് വിത്തിന് അനുയോജ്യം
അടിവളം ചേർത്ത് തടമെടുത്ത് അതിൽ കിഴങ്ങ് നട്ടശേഷം മണ്ണ് കൂട്ടി കൊടുക്കണം. ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടുകയും വേണം.അടിവളമായി ചുവടൊന്നിന് 10 കിഗ്രാം ജൈവ വളങ്ങൾ നൽകണം. വള പുഷ്ടി കുറഞ്ഞ സ്ഥലങ്ങളിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വീണ്ടും ജൈവ വളം നൽകുന്നത് ആരോഗ്യകരമായ വളർച്ചക്കും മികച്ച വിളവുൽപ്പാദനത്തിനും സഹായകമാകും.കളയെടുക്കൽ , മണ്ണ് കൂട്ടി കൊടുക്കൽ എന്നിവയാണ് മറ്റു പരിചരണ പ്രവർത്തനങ്ങൾ.രോഗകീടബാധകളൊന്നും ഇതിനെ തിരിഞ്ഞു നോക്കാറില്ല. രുചികരവും പോഷക സമ്പന്നവും കൂടുതൽ കാലം സൂക്ഷിച്ചു വെക്കാവുന്നതുമായ പച്ചക്കറിയാണെന്ന പ്രത്യേകതയും ബഹുമതികളാണ്.

Leave A Reply

Your email address will not be published.