Listen live radio

ലോകത്തിലെ 100 കോടി ജനങ്ങള്‍ക്ക് അമിതവണ്ണം; 2030ലെ കണക്കുകള്‍ തെറ്റിച്ച് 2022, പഠനം

after post image
0

- Advertisement -

 

 

ലോകത്തിലെ 100 കോടി ജനങ്ങള്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം. 1990 മുതലുള്ള കണക്ക് പരിശോധിച്ചതില്‍ 2022 ആയപ്പോഴേക്കും മുതിര്‍ന്നവരില്‍ പെണ്ണത്തടി ഇരട്ടിയായി വര്‍ധിച്ചു. അഞ്ച് മുതല്‍ ഒന്‍പതു വരെ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും അത് നാലിരട്ടിയായെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2022ല്‍ 43 ശതമാനം മുതിര്‍ന്നവര്‍ക്ക് അമിതവണ്ണമുണ്ടെന്ന് കണ്ടെത്തി.
പോഷകാഹാരക്കുറവിന്റെ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പല സ്ഥലങ്ങളിലും പ്രത്യേകിച്ച് തെക്ക്-കിഴക്കന്‍ ഏഷ്യയിലും സബ് സഹാറന്‍ ആഫ്രിക്കയിലും ഇത് ഇപ്പോഴും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള പകുതി കുട്ടികളുടെയും മരണത്തിന് കാരണം പോഷകക്കുറവാണ്.

അമിതവണ്ണം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സറുകള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2030 ഓടെ 100 കോടി പേര്‍ക്ക് അമിതവണ്ണം ഉണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പോഷണ, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇത് എട്ട് വര്‍ഷം മുന്‍പ് തന്നെ സംഭവിച്ചിരിക്കുകയാണെന്ന് വകുപ്പ് ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ബ്രാന്‍ക പറയുന്നു.
വ്യവസായവത്ക്കരണത്തിന് ശേഷം ഭക്ഷണസംവിധാനങ്ങളിലും ഉത്പാദനത്തിലും വന്ന മാറ്റവും ആരോഗ്യകരമായ ഭക്ഷണത്തെ സംബന്ധിച്ച നയങ്ങളുടെ അഭാവവുമാണ് അമിതവണ്ണമുള്ളവരുടെ എണ്ണം ഉയരാന്‍ കാരണമായതെന്ന് ഫ്രാന്‍സെസ്‌കോ ബ്രാന്‍ക അഭിപ്രായപ്പെടുന്നു.

പൊണ്ണത്തടി ഒരു സങ്കീര്‍ണ്ണമായ വിട്ടുമാറാത്ത രോഗമാണ്. ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആവശ്യമായ പരിചരണം എന്നിവയിലൂടെ അമിതവണ്ണം തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുതിയ പഠനം ചൂണ്ടികാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

2022ല്‍ 43 ശതമാനം മുതിര്‍ന്നവര്‍ക്ക് അമിതവണ്ണം വെള്ളം അലര്‍ജി; സ്വന്തം വിയര്‍പ്പ് പോലും വില്ലന്‍, അപൂര്‍വ രോഗവുമായി യുവതി പൊണ്ണത്തടി തടയുന്നതിനുള്ള ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരുകളുടെയും കമ്മ്യൂണിറ്റികളുടെയും പ്രവര്‍ത്തനത്തെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയുടെ സഹകരണമാണ് ഏറ്റവും പ്രധാനം. അവര്‍ അവരുടെ ഉത്പ്പന്നങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.