Listen live radio

രാഹുൽഗാന്ധി എം.പിയുടെ ഇടപെടൽ മുംബൈയിൽ കുടുങ്ങിയാ മലയാളികൾ നാട്ടിലേക്ക് തിരിച്ചു

after post image
0

- Advertisement -

മാനന്തവാടി: വയനാട് കെല്ലൂർ സ്വദേശി നുച്ചിയൻ ഹാഷിം ഉൾപ്പെടെ കണ്ണൂർ -കാസകോഡ് ജില്ലയിൽ നിന്നുള്ളവരടക്കം 25പേരെ രാഹുൽഗാന്ധി ഇടപെട്ട് കേരളത്തിലേക്ക് അയച്ചു .രാഹുൽഗാന്ധി എം പി പേഴ്സണൽ അസിസ്റ്റൻ്റ് ബൈജു വെള്ളിയാഴ്ച രാത്രി 11:30ന് മുംബൈയിൽ നിന്ന് അവർ പുറപ്പെടുന്നതുവരെ ഇവരുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്താൻ നേതൃത്വം നൽകി .വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേരളത്തിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെ ദയനീയാവസ്ഥ മാനന്തവാടി മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് സി.അബ്ദുൽ അഷ്‌റഫിനെ ഹാഷിം അറിയിക്കുന്നത് .സ്ത്രീകളും കുട്ടികളും ഈ സംഘത്തിലുണ്ട് .അബ്ദുൾ അഷർഫ് വിഷയം വയനാട് എം പി യുടെ ശ്രദ്ധയിൽപ്പെടുത്തി. രാഹുൽ ഗാന്ധി മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ട് മടങ്ങിവരവ് സാധ്യമാക്കി. പ്രവർത്തനം നടത്തിയ രാഹുൽ ഗാന്ധി എം.പിക്ക് ഓഫീസിനും നന്ദി പറഞ്ഞാണ് ഇവർ യാത്ര തിരിച്ചത്

Leave A Reply

Your email address will not be published.