Listen live radio

മനം നിറഞ്ഞ് കർഷകരും : കുളത്താട പയറും സംസ്ഥാന സർക്കാരിൻ്റെ പരമ്പരഗത വിത്തിനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു

after post image
0

- Advertisement -

മാനന്തവാടി: സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ പ്രത്യേക ഇടപ്പെടലിനെ തുടർന്ന് വയനാട് ജില്ലായിലെ തവിഞ്ഞാൽ പഞ്ചായത്തിലെ പോരൂർപ്രദേശത്തെ കുളത്താട പയറും കേരള സർക്കാരിൻ്റെ പരമ്പരഗത വിത്തുകളുടെ പട്ടികയിൽ ഇടം നേടി.തവിഞ്ഞാൽ പഞ്ചായത്തിലെ പോരൂർ യവനാർകുളം കുളത്താട പ്രദേശത്ത് തലമുറകൾ കൈമാറി കൃഷി ചെയ്തുവരുന്ന പയറിനമാണ് കുളത്താട പയർ. അത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള കുറ്റിപ്പയറാണിത്. എത് കാലാവസ്ഥയിലും വളരുകയും വേനലിലും വെള്ളം നനയ്ക്കേണ്ട ആവശ്യവുമില്ല. കുളത്താട പയറിന് കീടാ ബാധ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. രാവവാളമോ കീടനാശിനിയോ പ്രയോഗിക്കതെ ജൈവ രീതിയിലാണ് കൃഷി.
നഞ്ചക്കൃഷി കഴിഞ്ഞാൽ പിന്നെ പയർക്കൃഷിയാണ് മുഖ്യം. പ്രദേശത്തെ ഭൂരിഭാഗം പേരുംപയർ കൃഷി ചെയ്യുന്നുണ്ട്. വേനൽക്കാലത്തെ ഒരു വരുമാന മർഗം കൂടിയാണിത്. ഉണങ്ങിയ പയർ മാസങ്ങളോളം സുക്ഷിക്കുവാൻ കഴിയുന്നതും മറ്റ് പയറുകളിൽ നിന്ന് വ്യത്യസ്തമായിരുചിയും മണവും കുളത്താട പയറിൻ്റെ പ്രത്യേകതയാണ്. തൃശ്ശൂരിൽ നടന്ന ന്ന വൈഗ കാർഷിക പ്രദർശനത്തിന് ഉൾപ്പടെ വിവിധ കാർഷികമേളകളിലും കുളത്താട പയർ വിത്തുകൾ പരിചയപ്പെടുത്തിയിരിന്നു. കുളത്താട പയർ കൃഷിയുടെ പ്രോത്സാഹനത്തിനായി കൃഷി വകുപ്പ് സഹായവും അനുവദിക്കുണ്ട്. മാർക്കറ്റിലും പയറിന് ആവിശ്യക്കാർ എറെയാണ്.കൃഷി വകുപ്പ് കർഷകരിൽ നിന്നും 10 ക്വിൻ്റൽ പയർ വിത്ത് ശേഖരിക്കുകയും ചെയ്യതു ഈ വർഷം.
കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ പ്രത്യേക താൽപര്യപൂർവ്വമായ ഇടപ്പെടലും തവിഞ്ഞാൽ കൃഷി ഓഫിസർ കെ.ജി സുനിലിൻ്റെ പ്രവർത്തവും കുളത്താട പയറിനെ പരമ്പരഗത വിത്തിനങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിക്കുന്നതിന് കരാണമായി.കൃഷി വകുപ്പിൻ്റെ ഇടപ്പെടൽ കുളത്താട പയറിനെ സംസ്ഥാനത്ത് അറിയപ്പെടുന്ന വിത്ത് ഇനമാക്കി മാറ്റിയതിൽ സന്തോഷമുണ്ടന്ന് പ്രദേശവാസിയും കർഷകനും കൃഷി വകുപ്പിലെ ജീവനക്കാരനുമായ സുജിത്ത് നെല്ലിക്കല്ലും പറഞ്ഞു.മികച്ച വിലയക്കാണ് വിത്ത് കൃഷി വകുപ്പ് വിത്ത് സംഭരിക്കുന്നത്.

Leave A Reply

Your email address will not be published.