Listen live radio

വയനാടിന് അഭിമാനനിമിഷം

after post image
0

- Advertisement -

കൊവിഡ് 19 വിദേശത്ത് നിന്നും പറന്നുയർന്ന വിമാനത്തിൽ മലയാളികളെ നാട്ടിലെത്തിച്ചതിൽ അഭിമാന നിമിഷത്തിലാണ് .എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ വയനാട് മാനന്തവാടി പിലാക്കാവ് പഞ്ചാരകൊല്ലി സ്വദേശിയായ റിജോ ജോൺസനാണ് ദുബായ് കോഴികോട് വിമാന യാത്രയിൽ മലയാളികളനാട്ടിലെത്തിച്ച് ദൗത്യത്തിൽ പങ്കാളിയായത്.
[facebook]
https://www.facebook.com/wayanadnewsdaily/videos/361841641454705/
ഒന്നര മാസത്തിന് ശേഷമാണ് വിദേശത്തു നിന്നും കേരളത്തിലേക്ക് യാത്ര കാരെയും ഒരു വിമാനം കൊണ്ട് പറന്നെത്തിയത്. മെയ് 7ന് ദുബായിൽ നിന്നും കോഴികോട് എത്തിയ എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്ര്യൂ ആണ് .റിജോയും രണ്ട് പൈലറ്റും ഉൾപ്പെടെ അറ് പേരാണ് 177 യാത്ര കാരെ സുരക്ഷിതമായി കോഴികോട് എത്തിച്ചത്.ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചുള്ള യാത്ര തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണെന്നും യാത്രയ്ക്ക് മുൻപും കോഴിക്കോട് എത്തിയ ശേഷവും ജില്ലാ കലക്ടർ ഡോ. അഥീല അബ്ദുള വിളിച്ചതും ധന്യനിമിഷങ്ങളാണെന്നും റിജോ ജോൺസൺ പറഞ്ഞു. പഞ്ചാരക്കൊല്ലി വറക്കുന്ന് ജോൺസൺന്റെയും മേരിയുടെയും മകനാണ് ജിജോ അഞ്ച് വർഷമായി എയർ ഇന്ത്യയിലാണ് റിജോ. മകന്റെ ആകാശ ദൗത്യത്തിൽ വയനാട്ടുകാർക്കൊപ്പം മാതാപിതാകളും അഭിമാനിക്കുന്നു റിജോയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ വയനാട്ടുകാർക്കും പങ്കുചേരാം.

Leave A Reply

Your email address will not be published.