Listen live radio

വെള്ളമുണ്ട പഞ്ചായത്തിലെ കുടുംബശ്രിയുടെ പ്രവർത്തനം സുതാര്യമാക്കണമെന്ന ആവിശ്യം;പ്രവർത്തകയുടെ കുറിപ്പും വീഡിയോയും വൈറലാകുന്നു

after post image
0

- Advertisement -

വെള്ളമുണ്ട പഞ്ചായത്തിലെ കുടുംബശ്രിയുടെ പ്രവർത്തനം സുതാര്യമാക്കണമെന്ന ആവിശ്യം ശക്തമാവുന്നു.സർക്കാർ കുടുംബശ്രീ യൂണിറ്റുകൾ അനുവദിച്ച പ്രത്യേക വായ്പ ലഭിക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന സി ഡിഎസ് ഓഫിസിൽ അപേക്ഷ സമർപ്പിക്കുന്നതിന് വലിയ തിരക്കാണ്. ലോക് ഡൗൺ നിയമങ്ങളും സാമൂഹ്യ അകലവും പാലിക്കതെയാണ് പ്രവർത്തനം നടക്കുന്നത്. കൈ കഴുക്കുന്നതിന് വെള്ളവും സാനിറ്ററസും പോലും സ്ഥാപികതെ സമുഹ്യ അകലം പാലിക്കതെ നിയന്ത്രണമില്ലതെ ജനങ്ങളെ പ്രവേശിപ്പിക്കുന്നത് അശങ്കക്ക് ഇടവരുത്തുന്നുണ്ട്.സി ഡി എസ് വായ്പ ലഭിക്കുന്നതിന് വേണ്ട മനദണ്ഡങ്ങൾ കൃത്യമായി പറയത്തതു കൊണ്ട് ബാങ്കിലും, മുദ്രപത്രത്തിനും അക്ഷയ സെൻ്ററിലേക്കും കൊടുംവെയിലിൽ നടത്തിക്കുയാണ്.ഇത് പ്രയമായർക്കടക്കം ദുരിതമായി മാറിയിരിക്കുകായണ്.ഇതിന് ശശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്
[facebook]
https://www.facebook.com/cleetusmd/videos/2896935060386251/
കുറിപ്പിന്റെ പൂർണരൂപം
ഞാൻ ദീപ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ഒരു കുടുംബശ്രീ അംഗം ആണ് ,
ഒരു കുടുംബശ്രീ ലോണുമായി ബന്ധപ്പെട്ട എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങളുമായി ഷെയർ ചെയ്യുകയാണ്,

ലോക്ഡൗണ് ഇന്റെ തുടക്ക സമയത്ത് മുഖ്യമന്ത്രിയെ കുടുംബശ്രീക്ക് വേണ്ടി ഒരു ലോണ് പ്രഖ്യാപിച്ചിരുന്നു ഇരുപതിനായിരം രൂപ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത് പിന്നീട് അത് കൃത്യമായി അറിയില്ല 6000 ആണ് പറഞ്ഞുകേൾക്കുന്നു,
ഞങ്ങളുടെ കുടുംബശ്രീയിലെ അംഗങ്ങളോടെ ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞിട്ടുള്ളത് ഇന്നായിരുന്നു ,(12-may -2020)
വെള്ളമുണ്ട കുടുംബശ്രീ ഓഫീസിൽ ഞങ്ങൾ പോയി
നമുക്ക് വളരെ വിഷമകരമായ ഒരു സംഭവം അവിടെ കൈ കഴുകാൻ വെള്ളമോ സോപ്പോ സാനിറ്റിസറോ ഉണ്ടായിരുന്നില്ല എന്നതാണ്, കൂടാതെ സാമൂഹിക അകലം പാലിക്കാതെ ധാരാളം ആളുകളും ,
അധികാരികൾക്ക് ഒരു കുടുംബശ്രീക്ക് ഒരു സമയം കൊടുത്തു കൊണ്ട് തിരക്ക് നിയന്ത്രിക്കായിരുന്നു , എന്നാൽ അവർ കുറെ ആളുകളെ ഒന്നിച്ചു കൂട്ടുകയാണ് ചെയ്തത്,
ഈ കൊറോണക്കാലത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സാമൂഹിക അകലം പാലിക്കുക എന്നുള്ളത് എന്നാൽ ഞങ്ങളുടെ കുടുംബശ്രീ ഹാളിൽ അതൊന്നും കാണാൻ സാധിച്ചില്ല,
ഞങ്ങൾ കുടുംബശ്രീഹാളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ഞങ്ങളുടെ ബാങ്കിൽ പോയി
വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക്, അവർ ആവശ്യപ്പെട്ടത് 200 രൂപയുടെ ഒരു സ്റ്റാമ്പ് പേപ്പറും 600 രൂപയുടെ ഒരു സ്റ്റാമ്പ് പേപ്പറും വാങ്ങിവരാൻ ആണ്,
ഉച്ചക്ക് ഒരു മണിക്ക് കൊടും വെയിലിൽ രണ്ടു തവണ നടന്നു 100 രൂപയുടെ 8 സ്റ്റാമ്പ് പേപ്പറുമായി ബാങ്കിലെത്തി,
ബാങ്കിൽ ചോദിച്ചപ്പോൾ ഇത് അക്ഷയകേന്ദ്രത്തിൽ കൊണ്ടുപോയിട്ട് പ്രിന്റ് ചെയ്തു കൊണ്ട് വരാൻ പറഞ്ഞു,
അങ്ങനെ അക്ഷയിൽ ചെന്നു അക്ഷയ കേന്ദ്രത്തിലും നല്ല തിരക്കായിരുന്നു അവിടെ വെള്ളവും സോപ്പും ഉണ്ട് പക്ഷേ സാമൂഹിക അകലം പാലിക്കാതെ നല്ല തിരക്കായിരുന്നു ,
ഇതിനിടയ്ക്ക് വീണ്ടും കുടുംബശ്രീ ഹാളിലേക്ക് ചെല്ലാൻ വേണ്ടി പറഞ്ഞു , റിപ്പോർട്ട് ബുക്കിൽ ഒരു ഉദ്യോഗസ്ഥയുടെ ഒപ്പ് വാങ്ങി അതിനെയും മറ്റുചില അപേക്ഷകളുടെ പൂരിപ്പിച്ച് ഫോട്ടോസ്റ്റാറ്റ് എടുത്ത് വീണ്ടും കൊടുക്കേണ്ടിവന്നു കഴിഞ്ഞപ്പോഴേക്കും നാലുമണിക്കൂർ സമയമായിരുന്നു അതു കഴിഞ്ഞ് വീണ്ടും എത്തിയപ്പോഴേക്കും അവർക്ക് ഇന്ന് ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞു,
ഇനി വീണ്ടും നാളെ രാവിലെ ഇതേപോലെ കുടുംബശ്രീ ബുക്ക് അതുമായി നടന്നു ഇന്ന് പഞ്ചായത്തിൽ അക്ഷയ കേന്ദ്രത്തിൽ ബാങ്കിലും എല്ലാം പോയാൽ എത്രത്തോളം റെഡി ആകും എന്ന് പോലും അറിയില്ല,
കൂടാതെ അതെ നമ്മൾ എല്ലാ അപേക്ഷകളും കൊടുത്താലും കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും ബാങ്കിൽ ചെന്ന് ഒപ്പു വെക്കണം എന്നാണ് ബാങ്കിൽനിന്നും പറഞ്ഞത് , അത് വളരെ പ്രായം ചെന്ന അംഗങ്ങൾ വരെയുള്ള കുടുംബശ്രീക്ക് എങ്ങനെ ഇത് സാധ്യമാകും,
പ്രത്യേകിച്ച് ഈ ലോക്ഡൗണ് കാലത്ത് അത് സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ട സമയത്ത് ഇത് ബന്ധപ്പെട്ട അധികാരികൾ ഞങ്ങളെപ്പോലുള്ള പാവപ്പെട്ട കുടുംബശ്രീ അംഗങ്ങളെ അവളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് എന്ന് എന്ന് വിനീതമായി അപേക്ഷിക്കുന്നു,,

Leave A Reply

Your email address will not be published.