Listen live radio

വയനാട്ടിലെ ഹോട്ട്സ്പോട്ടിൽ നിയന്ത്രണം ലംഘിച്ച് ഇഫ്താർ വിരുന്ന് ; 20 പേർക്കെതിരെ കേസ്

after post image
0

- Advertisement -

കൽപ്പറ്റ :വയനാട്ടിലെ ഹോട്ട്സ്പോട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തി. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങൾ ലം​ഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയത്.
സംഭവത്തിൽ 20 പേർക്കെതിരെ അമ്പലവയൽ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയി വന്നതിനെ തുടർന്ന് ലോറി ഡ്രൈവർക്കും ചെറുമകൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.