ഒഴുക്കൻമൂല:സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് ജനതാ സ്വാശ്രയസംഘം കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചമെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.അഖിൽ ശശിദരൻ അധ്യക്ഷത വഹിച്ചു.സന്തോഷ്കുമാർ എ, ലിജോ ചെറിയാൻ,ഡോ. കിരൺ ശിവാനന്ദൻ,ഡോ. കമറുന്നിസ ലക്ഷദീപ്,സിസ്റ്റർ സോണിയ,നിഖിൽ പ്രേം നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.