കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരിൽ നിന്നും തിരുനെല്ലിയിലേക്ക് ചികിത്സാർത്ഥം വരികയായിരുന്ന സാൻട്രോ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളമ്പാടി ബസ് സ്റ്റോപ്പിണ് സമീപം 20 മീറ്റർ താഴ്ച്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൽപ്പറ്റയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നാട്ടിലേക്ക് മടങ്ങി.
അപകട സ്ഥലത്ത് സംരക്ഷണഭിത്തി ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള അപകടം ഉണ്ടായതെന്നും അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.