കാണാതായ കറവപശുവിനെ കണ്ടെത്തി.ഒരാഴ്ച മുൻപാണ് സംഭവം.ഇരുപതോളം ലിറ്റർ പാൽ കറക്കുന്ന പശുവിനെ കാണാതായത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മാലിന്യക്കുഴിയിൽ അകപ്പെടുകയായിരുന്നു. പശുവിനെ മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുത്തു.എരുമത്തെരുവ് സ്വദേശി രാജേഷിൻ്റേതാണ് പശു.