മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രത്യാശക്ക് തുടക്കമായി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ ഷിഹാബുദ്ധീന്‍ അയാത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനില്‍ ജീവിതമാണ് ലഹരി, കലയാണ് ലഹരി, കളിയാണ് ലഹരി എന്നീ ആശയങ്ങളില്‍ ഊന്നി വിവിധ കായിക കലാ പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും എന്‍.എസ്. എസ് യൂണിറ്റ് നടത്തും.