മടക്കിമല: മടക്കിമല ഹിദായത്തുൽ ഇസ്ലാം സെക്കണ്ടറി മദ്റസയിൽ മുഅല്ലിം ഡേ ആചരിച്ചു. എസ്.വൈ. എസ്.ജില്ലാ സെക്രട്ടറി നാസർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡൻറ് മുഹമ്മദലി മാങ്കേറ്റിക്കര ഉദ്ഘാടനംചെയ്തു. സ്വദർ മുഅല്ലിം മുഹമ്മദ് സാദിഖ് ഫൈസി കിടങ്ങയം മുഅല്ലിം ഡേ സന്ദേശംനൽകി.
മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി ചെറുവനശ്ശേരി ഫണ്ട് സമാഹരണം ഉദ്ഘാടനംചെയ്തു. മഹല്ല് സെക്രട്ടറി ഇസ്മായിൽ പൊത്തൻകോടൻ അധ്യക്ഷനായി. എസ്.വൈ. എസ്.ജില്ലാ സെക്രട്ടറി നാസർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി, ചേക്കൂ ഉള്ളി വീട്ടിൽ,യഅ്കൂബ് ,സൈദ് പി.പി, മോയിൻ കരിമ്പനക്കൽ,മറ്റു മദ്രസ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.