Listen live radio

ദുരിതാശ്വസനിധിയിലേക്കുള്ള സംഭാവനകള്‍ ഭാരവാഹിയുടെ സ്വകാര്യ അക്കൗണ്ടില്‍-വിവദം ഉയരുന്നു.

after post image
0

- Advertisement -

മാനന്തവാടി; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനായി സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ വ്യക്തിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വ്യാപാരി വ്യവസായി സമതി ജില്ലാ സെക്രട്ടറിയുടെതായി വന്ന അഭ്യര്‍ത്ഥനയാണ് വിവാദമായിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളോ സംഘടനകളോ സംഭാവനകള്‍ നല്‍കാനാഗ്രഹിക്കുന്നുവെങ്കില്‍ വൈകുന്നേരം വരെ സ്വീകരിക്കുമെന്നും അതിനായി താഴെക്കാണുന്ന  ഗൂഗിള്‍പേ വഴിയും ബേങ്ക് അക്കൗണ്ട് വഴിയും പണമയക്കാമെന്ന് കാണിച്ച് സ്വന്തം ബേങ്ക് അക്കൗണ്ട് നല്‍കി മെസേജ് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടതാണ് വിവാദമായത്.
സമിതിയുടെ ജില്ലാ സെക്രട്ടറി സംഘടനയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്.പിന്നീട് ഈസന്ദേശം ഗ്രൂപ്പില്‍ നിന്നും ചിലര്‍ പുറത്തേക്ക് ഫോര്‍വേഡ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടനിലക്കാര്‍ പണം സ്വീകരിക്കരുതെന്ന നിയമമുള്ളപ്പോള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചതിനെതിരെ ഗ്രൂപ്പില്‍ തന്നെ വിവാദമുയരുകയായിരുന്നു.ഇത് പിന്നീട് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടോടെ പുറത്ത് പ്രചരിക്കുകയും ചെയ്തു.എന്നാല്‍ സംഘടനവഴിനനല്‍കുന്ന സംഭാവനകള്‍ ലോക്ഡൗണ്‍ കാരണം നേരിട്ട് വാങ്ങാന്‍ കഴിയാത്തതിനാല്‍ ഇത്തരത്തില്‍ സമാഹരിച്ച് നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സന്ദേശമയച്ചതെന്നും പ്രളയകാലത്ത് നേരിട്ട് പണസമാഹരണം നടത്തി ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് അടക്കുകയാണുണ്ടായതെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം

Leave A Reply

Your email address will not be published.