മാനന്തവാടി കിട്ടാനുള്ള 1000 രൂപ ചോദിച്ചതിന് കടയുടമയെ കടക്കുള്ളില്‍ വെച്ചും റോഡിലേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചെറ്റപ്പാലം ലാലാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കെ.റഫീക്ക് (29) നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ റഫീക്ക് മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി.
വ്യാഴാഴ്ച വൈകിട്ടാണ് സിയാദ്, സുനീര്‍ എന്നിവര്‍ റഫീക്കിനെ മര്‍ദിച്ചത്. റഫീക്ക് ആശുപത്രിയില്‍ പോയ സമയത്ത് കടയില്‍ എത്തിയ സഹോദരിയെയും ഇവര്‍ ഭീഷണിപ്പെടുത്തി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി എടുക്കണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചുപി വി മഹേഷ് എന്‍ പി ഷിബി, എന്‍ വി അനില്‍കുമാര്‍ സി കെ സുജിത്ത് എം കെ ശിഹാബുദ്ദീന്‍ ജോണ്‍സണ്‍ ജോണ്‍, കെഎക് ജോര്‍ജ് ഇ.എ നാസിര്‍,എം ബഷീര്‍എന്നിവര്‍ പ്രസംഗിച്ചു.