Wayanad

വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട് എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എല്‍ 30 എ 5872 നമ്പര്‍ കാറില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്.ഇയാള്‍ സഞ്ചരിച്ച വാഹനവും കൈവശമുണ്ടായിരുന്ന 4130 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മുന്‍പും സമാന കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. എക്‌സൈസില്‍ അഞ്ചു കേസുകളും മേപ്പാടി സ്റ്റേഷന്‍ പരിധിയില്‍ മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു കേസും നിലവിലുണ്ട്. മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ഷറഫുദ്ധീന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.