മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകരുകയും തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.
മാനന്തവാടി കാനറാ ബാങ്ക് ജീവനക്കാരനായ അരുൺ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ തകർന്ന പോസ്റ്റ് മാറ്റി സ്ഥാപിച്ചു.