Listen live radio

ചമ്പക്കര മഹിള മന്ദിരത്തിൽനിന്ന് കാണാതായവരിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി

after post image
0

- Advertisement -

 

 

കോഴിക്കോട്: എറണാകുളം ചമ്പക്കര മഹിള മന്ദിരത്തിൽനിന്ന് കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നാണ് കണ്ടെത്തിയത്. ഇവരിൽ ഒരാളുടെ സഹോദരിയുടെ ചേവായൂരിലെ വീട്ടിൽ എത്തുകയായിരുന്നു. സഹോദരിയാണ് രണ്ടുപേരെയും മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ എത്തിച്ചത്.

എറണാകുളം സ്വദേശികളായ രണ്ടുപേരെയാണ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട് വനിത സ്‌റ്റേഷനിലേക്ക് മാറ്റി. ചൊവ്വാഴ്ച മരട് പൊലീസ് എത്തി യുവതികളെ ഏറ്റുവാങ്ങും. കൂടെയുള്ള കൊൽക്കത്ത സ്വദേശിയായ പെൺകുട്ടി ബാംഗ്ലൂരിലേക്ക് പോയതായാണ് വിവരം. കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മഹിള മന്ദിരത്തിലെത്തിയ കൊൽക്കത്ത സ്വദേശിനിയും സംരക്ഷിക്കാനാളില്ലാത്തതിനാൽ സാമൂഹിക നീതി വകുപ്പ് മഹിള മന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ച മൂന്നിന് ശേഷം മഹിള മന്ദിരത്തിെൻറ രണ്ടാംനിലയിൽനിന്ന് ഇരുമ്പദണ്ഡിൽ സാരി ചുറ്റിയാണ് മൂവരും താഴേക്കിറങ്ങി പുറത്തേക്കു കടന്നത്.

 

Leave A Reply

Your email address will not be published.