Listen live radio

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

after post image
0

- Advertisement -

ന്യൂഡല്‍ഹി: 2025-’26 അധ്യയനവര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയത്. ഇതിനായി മന്ത്രാലയവും സിബിഎസ്ഇയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി അടുത്തമാസം മുതല്‍ ചര്‍ച്ചകള്‍ നടത്തും.

ബിരുദ പവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്ത തരത്തില്‍ പരീക്ഷകള്‍ നടത്തുന്നതിന് അക്കാദമിക് കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ സിബിഎസ്ഇ ആരംഭിച്ചതായാണ് വിവരം. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സെമസ്റ്റര്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉപേക്ഷിച്ചതായും സിബിഎസ്ഇ വ്യക്തമാക്കി.

Leave A Reply

Your email address will not be published.