Listen live radio

രണ്ട് വയസുകാരൻ ക്ഷേത്രത്തിനുള്ളിൽ കയറി; ദളിത് കുടുംബത്തിന് പിഴ 25,000 രൂപ

after post image
0

- Advertisement -

ബംഗളൂരു: രണ്ട് വയസുള്ള ബാലൻ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ കയറിയതിന് ദളിത് കുടുംബത്തിന് പിഴ ചുമത്തിയത് 25,000 രൂപ. കർണാടകയിലെ കൊപ്പൽ ജില്ലയിൽ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് സംഭവം തൻറെ പിറന്നാൾ ദിനത്തിൽ അനുഗ്രഹത്തിനായി കുഞ്ഞ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.

പരമ്ബരാഗതമായി ദളിതരെ ഈ പ്രദേശത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല എന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പുറത്ത് നിന്ന് പ്രാർത്ഥിക്കാൻ മാത്രമാണ് ദളിതരെ അനുവദിക്കുന്നത്. കുഞ്ഞ് ക്ഷേത്രത്തിനുള്ളിൽ കയറിയത് പൂജാരി ഉൾപ്പെടെ കണ്ടതോടെ ഗ്രാമത്തിൽ പ്രശനം വൻ വിവാദത്തിന് വഴി വെച്ചിരുന്നു .

പിഴ ചുമത്തപ്പെട്ട ദളിത് കുടുംബം ചെന്നദാസ വിഭാഗമാണ്. കുട്ടി ക്ഷേത്രത്തിനുള്ളിൽ കയറിയത് കഴിഞ്ഞ 11ന് ചേർന്ന യോഗത്തിൽ ചർച്ച ചെയ്യുകയും 25,000 രൂപ പിഴ അടയ്ക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ക്ഷേത്രം അശുദ്ധമാക്കപ്പെട്ടതിനാൽ ശുദ്ധീകരണ ചടങ്ങുകൾ നടത്താൻ ഈ തുക ഉപയോഗിക്കാനുമാണ് പ്രദേശ വാസികളുടെ തീരുമാനം.

Leave A Reply

Your email address will not be published.