Listen live radio

പത്താം തരം എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ്സ് ഒന്നാം വാർഡ് കമ്മറ്റിയുടെ സ്‌നേഹാദരം

after post image
0

- Advertisement -

 

തൃക്കൈപ്പറ്റ: മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മേപ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പത്താം തരത്തിൽ മികച്ച വിജയം നേടി എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ടി. സിദ്ധിക്, എം. എൽ എ മൊമന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ്, ഒന്നാം വാർഡ് മെമ്പർ ശ്രീജു, രണ്ടാം വാർഡ് മെമ്പർ രാധ ടീച്ചർ, മേപ്പാടി മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ബാബു, കൃഷ്ണരാജ്, ഒ.വി. റോയ്, പി.ആർ. കൃഷ്ണൻകുട്ടി, സാലി വേണാട്ട് എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു.

 

Leave A Reply

Your email address will not be published.