Listen live radio

ജില്ലയിൽ 738 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41

after post image
0

- Advertisement -

 

 

വയനാട് ജില്ലയിൽ ഇന്ന് 738 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 932 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.41 ആണ്. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113259 ആയി. 106258 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5820 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 4705 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

തരിയോട് 103, കോട്ടത്തറ 81, പൂതാടി 48, മീനങ്ങാടി 39, തവിഞ്ഞാൽ 35, മാനന്തവാടി 33, വെള്ളമുണ്ട 31, അമ്പലവയൽ, നെൻമേനി, പനമരം, തിരുനെല്ലി 30 വീതം, കണിയാമ്പറ്റ 26, കൽപ്പറ്റ 23, മുട്ടിൽ 22, മൂപ്പൈനാട്, പുൽപ്പള്ളി, 20 വീതം, എടവക, ബത്തേരി 19 വീതം, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ 18 വീതം, തൊണ്ടർനാട് 16, മേപ്പാടി 14, വെങ്ങപ്പള്ളി 11, നൂൽപ്പുഴ 10, വൈത്തിരി 7, പൊഴുതന 4 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണ്ണാടകയിൽ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

932 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 35 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 897 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

894 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 894 പേരാണ്. 2030 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 18553 പേർ. ഇന്ന് പുതുതായി 41 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 2371 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 766912 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 759595 എണ്ണത്തിന്റെ ഫലം ലഭിച്ചു. 646336 പേർ നെഗറ്റീവും 113259 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.