Listen live radio

കോവളം ബീച്ചിനെ കൈയ്യടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു

after post image
0

- Advertisement -

 

തിരുവനന്തപുരം: കോവളം ബീച്ചിനെ കൈയ്യടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. ജെല്ലി ഫിഷുകൾ തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും തലവേദനയായി. മുൻവർഷങ്ങളിൽ ആഗസ്റ്റ് മാസത്തോടെ കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വരുക പതിവായിരുന്നു. എന്നാൽ ഇത്തവണ ജെല്ലി ഫിഷുകളുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു.

ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വന്നടിയുന്നത്. ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചീകരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല. ഇതിനോടകം തന്നെ ടൺ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികൾ ബീച്ചിന് സമീപത്ത് കുഴിച്ച് മൂടിക്കഴിഞ്ഞു. എങ്കിലും ഉൾക്കടലിൽ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്.

Leave A Reply

Your email address will not be published.