Listen live radio

‘കോൺഗ്രസിൽ നിന്ന് കുറച്ചുപേർ കൂടി പോകാനുണ്ട്.. പിന്നെ എല്ലാം ശരിയാവും’; പി വി ബാലചന്ദ്രൻ പാർട്ടി വിട്ടതിനെ കുറിച്ച് കെ. മുരളീധരൻ

after post image
0

- Advertisement -

 

കോഴിക്കോട്: കോൺഗ്രസിൽ നിന്ന് കുറച്ചു പേർ കൂടി പുറത്തു പോകാനുണ്ടെന്ന് കെ.മുരളീധരൻ എംപി. കെപിസിസി നിർവാഹക സമിതി അംഗം പി.വി. ബാലചന്ദ്രൻ പാർട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കോൺഗ്രസിൽ നിന്ന് കുറച്ചുപേർ കൂടി പോകാനുണ്ട്. പിന്നെ എല്ലാം ശെരിയാവും,’ അദ്ദേഹം പറഞ്ഞു.

വയനാട് മുൻ ഡി.സി.സി പ്രസിഡന്റായ പി.വി. ബാലചന്ദ്രൻ ചൊവ്വാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പരാജയപ്പെട്ടതോടെ അണികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് പി.വി. ബാലചന്ദ്രന്റെ കുറ്റപ്പെടുത്തൽ. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സിപിഐ.എം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി.വി. ബാലചന്ദ്രൻ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. കൽപ്പറ്റയിൽ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു.

ഏറ്റവും ഒടുവിൽ ബത്തേരി അർബൻ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തിൽ ബാലചന്ദ്രനെതിരെയുള്ള ഡി.സി.സി അന്വേഷണ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ബാങ്ക് നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും പിണറായി വിജയൻ മികച്ച നേതാവാണെന്നും ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.