Listen live radio

എൻജിനീയറിങ് റാങ്ക് പട്ടിക: ഒന്നാം റാങ്ക് ഫായിസ് ഹാഷിമിന്, ഫാർമസിയിൽ ഫാരിസ് അബ്ദുൾ നാസർ, ആർക്കിടെക്ചറിൽ തേജസ് ജോസഫ്

after post image
0

- Advertisement -

 

തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫായിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. ഫാർമസിയിൽ തൃശൂർ സ്വദേശിയായ ഫാരിസ് അബ്ദുൾ നാസർ കല്ലായിക്കും ആർക്കിടെക്ചറിൽ കണ്ണൂർ സ്വദേശി തേജസ് ജോസഫിനുമാണ് ഒന്നാം റാങ്ക്. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്.

എഞ്ചിനീയറിങ്ങ് – രണ്ടാം റാങ്ക് ഹരിശങ്കർ എം കോട്ടയം, മൂന്നാം റാങ്ക് നയൻ കിഷോർ നായർ -കൊല്ലം, നാലാം റാങ്ക് സഹൽ.കെ – മലപ്പുറം, അഞ്ച്- ഗോവിന്ദ് ജി.എസ് – തിരുവനന്തപുരം, ആറ് – അംജദ് ഖാൻ യു.കെ – മലപ്പുറം, ഏഴ് – ആരിഷി പ്രസാദ് -തിരുവനന്തപുരം, എട്ട് – പ്രിയങ്ക പലേരി -കോഴിക്കോട്, ഒമ്ബത് – അനുരാധ അശോകൻ നായർ – വിദേശം, പത്ത് -നൗഫ്രാൻ നെയസ് -എറണാകുളം എന്നിവരാണ് ആദ്യ പത്ത് റാങ്കിൽ ഇടം പിടിച്ചവർ.

എസ്.സി കാറ്റഗറി – ഒന്നാം റാങ്ക് അമ്മു.ബി- തൃശൂർ, രണ്ടാം റാങ്ക്- അക്ഷയ് നാരായണൻ- മലപ്പുറം.

എസ്.റ്റി കാറ്റഗറി- ജൊനാഥൻ എസ്.ഡാനിയലിനാണ് ഒന്നാം റാങ്ക് – എറണാകുളം. ശബരീനാഥ് എസിനാണ് രണ്ടാം റാങ്ക് – എറണാകുളം.

ഫാർമസി (ബി.ഫാം) രണ്ടാം റാങ്ക് തേജസ്വിനി വിനോദ് – കണ്ണൂർ, മൂന്ന് – അക്ഷര ആനന്ദ് – പത്തനം തിട്ട, നാല്- ജെറോം പോൾ ബേബി – എറണാകുളം.

ആർക്കിടെക്ചർ (ബി.ആർക്) രണ്ടാം റാങ്ക് -അംറീൻ – കോഴിക്കോട്,ആദിനാഥ് ചന്ദ്രക്കാണ് മൂന്നാം റാങ്ക് – തൃശൂർ, സനിത വിൽസണിനാണ് നാലാം റാങ്ക് – പാലക്കാട്.

73,977 പേർ പരീക്ഷയെഴുതിയതിൽ 45,629 വിദ്യാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. 51,031 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.

റാങ്ക് പട്ടികയിൽ ഇടം പിടിച്ചവർ ജില്ല തിരിച്ച് തിരുവനന്തപുരം -5834, കൊല്ലം -4823, പത്തനംതിട്ട -1707, ആലപ്പുഴ -2911, കോട്ടയം -2720, ഇടുക്കി- 936, എറണാകുളം -5512, തൃശൂർ -4897, പാലക്കാട് -2933, മലപ്പുറം -4604, കോഴിക്കോട് -4480, വയനാട് -714, കണ്ണൂർ -3764, കാസർകോട് -1225.

ആദ്യ അലോട്ട്‌മെൻറ് 11 ന്. ഒമ്പതാം തിയതി വൈകിട്ട് നാലുവരെ ഓപ്ഷൻ തെരഞ്ഞെടുക്കാം. റിസൾട്ട് https://www.cee.kerala.gov.in/main.php എന്ന വെബ് സൈറ്റിൽ ലഭിക്കും.

 

Leave A Reply

Your email address will not be published.