Listen live radio

വയനാട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി; രാജിക്കൊരുങ്ങി പതിമൂന്നംഗ മണ്ഡലം കമ്മറ്റി

after post image
0

- Advertisement -

 

 

സംസ്ഥാന കമ്മറ്റി പുനഃസംഘടനയുടെ ഭാഗമായി ബിജെപിയിൽ നിന്ന് രാജിവെക്കാനൊരുങ്ങി വയനാട് ബിജെപി ഘടകം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിൽ ചർച്ചയ്ക്കൊരുങ്ങാതെ പുതിയ ജില്ലാ അധ്യക്ഷനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജിക്കൊരുങ്ങുന്നത്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദൻലാൽ ഉൾപ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവെക്കാൻ ഒരുങ്ങുന്നത്. പുതിയ ജില്ലാ അധ്യക്ഷനേയും, സംസ്ഥാന സമിതിയേയും ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തതെന്ന് ആരോപിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിന് രാജി നൽകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടി നേരിട്ടപ്പോൾ ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് മാറ്റിയെന്ന് ഒരു വിഭാഗത്തിന്റെ ആക്ഷേപമുയർന്നിരുന്നു. തെരഞ്ഞടുപ്പിൽ പാർട്ടിയുടെ പ്രകടനം സംബന്ധിച്ച നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടന്നാണ് പ്രധാന ആരോപണം. പുനഃസംഘടനയോടെ ബിജെപിയിൽ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരത്തിൽ അടുപ്പക്കാരെ തിരുകി കയറ്റി നടത്തിയ പുനഃസംഘടന പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഏകപക്ഷീയമായാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പുനഃസംഘടന നടത്തിയതെന്നാണ് മുതിർന്ന നേതാക്കളുടെയും കൃഷ്ണദാസ് പക്ഷത്തിന്റെയും നിലപാട്. കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.