Listen live radio

സ്‌കൂളുകളിൽ ശനിയാഴ്ചയും ക്ലാസ്; ഉച്ചഭക്ഷണം നൽകും; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനമൊരുക്കും. പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക. ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ ഉണ്ടാകും. ഉച്ചവരെയാണ് ക്ലാസ് നടത്തുക. ഒരു ബെഞ്ചിൽ രണ്ടുപേർ എന്ന രീതിയിൽ ആയിരിക്കും ക്രമീകരണങ്ങൾ. കൂട്ടം ചേരാൻ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല.

ശശീര ഊഷ്മാവ്, ഓക്‌സിജൻ എന്നിവ പരിശോധിക്കാൻ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകൾക്ക് മുന്നിൽ കൈ കഴുകാൻ സോപ്പും വെള്ളവും ഉണ്ടാകും. രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്‌കൂളിൽ വിടരുത്. സ്‌കൂൾ വൃത്തിയാക്കാൻ ശുചീകരണ യജ്ഞം നടത്തും. സ്‌കൂൾ തുറക്കും മുൻപ് സ്‌കൂൾതല പിടിഎ യോഗം ചേരും.

 

 

 

Leave A Reply

Your email address will not be published.