Listen live radio

കാക്കനാട് എംഡിഎംഎ കേസ്; പ്രതികൾക്ക് മാൻകൊമ്പ് ലഭിച്ചത് വയനാട്ടിൽ നിന്നെന്ന് റിപ്പോർട്ടുകൾ

after post image
0

- Advertisement -

 

കാക്കനാട് എംഡിഎംഎ കേസ് പ്രതികൾക്ക് മാൻകൊമ്പ് ലഭിച്ചത് വയനാട് ആറാംമൈലിലെ റിസോർട്ടിൻറെ പരിസരത്ത് നിന്നെന്ന് വനംവകുപ്പ്.
ഇപ്പോൾ പൂട്ടിക്കിടക്കുന്ന ഈ റിസോർട്ടിൽ ഇവർ സംഘടിപ്പിച്ച ലഹരിപാർട്ടിക്കിടെയാണ് മാൻ കൊമ്പ് ലഭിച്ചത്. കേസിൻറെ തുടരന്വേഷണം കൽപറ്റ റേഞ്ച് ഓഫീസർക്ക് കൈമാറി.

കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽ നിന്ന് കണ്ടെടുത്ത മാൻകൊമ്പ് എക്‌സൈസ് ആദ്യം തൊണ്ടിമുതലിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് കോടനാട് റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊച്ചി എക്‌സൈസ് ഓഫീസിൽ നിന്ന് മാൻകൊമ്പ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വയനാട് ആറാം മൈലിൽ വനത്തോട് ചേർന്നുള്ള റിസോർട്ടിൻറെ പരിസരത്ത് നിന്നാണ് മാൻകൊമ്പ് ലഭിച്ചതെന്ന് എംഡിഎംഎ കേസ് പ്രതികൾ മൊഴി നൽകി.

 

 

Leave A Reply

Your email address will not be published.