Listen live radio

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; വേതനം നൽകുന്നതിനായി മുപ്പത് ലക്ഷം രൂപ അനുവദിച്ചു

after post image
0

- Advertisement -

 

 

രണ്ട് വർഷം മുൻപ് അയങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തവർക്ക് നൽകാനുള്ള വേതനം നൽകുന്നതിന് മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി മാനന്തവാടി മുനിസിപ്പൽ കൗൺസിലർമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്
പി. എം.എ.വൈ.പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മാണത്തിൽ ജോലി ചെയ്ത അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളായ 396 ഗുണഭോക്താക്കൾക്ക് നൽകാനുള്ള മുപ്പത് ലക്ഷം രൂപയാണ് ഇപ്പോൾ അനുവദിച്ചത്. അടുത്ത ദിവസം തന്നെ വേതനം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കും.

തൊഴിലാളികൾക്ക് നൽകാനുള്ള വേതനത്തിൽ ബാക്കിയുള്ള 24 ലക്ഷം രൂപ അടുത്ത തവണ നൽകുമെന്നും കൗൺസിലർമാർ പറഞ്ഞു.
കഴിഞ്ഞ ഭരണസമിതി വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യതയാണ് പുതിയ ഭരണസമിതി നൽകി കൊണ്ടിരിക്കുന്നത്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ കർഷകരുടെ കൃഷി ഇടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും 36ഡിവിഷനുകളിലേയും ക്യഷിയിടങ്ങളിൽ പദ്ധതി വ്യാപിപ്പിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു. പി.എം.എ.വൈ. ഭവനപദ്ധതി നടപ്പിലാക്കുന്നതിനായി ഹഡ്‌കോയിൽ നിന്നും ലോൺഎടുത്ത 20 കോടി രൂപയിൽ ഈ ഭരണ സമിതി അധികാരത്തിൽ വന്നശേഷം ഒരു കോടി 33 ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്.
യു.ഡി.എഫ്. ഭരണസമിതിയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലമായി വൻവികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ വിറളിപൂണ്ട സി.പി.എം. കൗൺസിലർമാർ അനാവശ്യ സമരങ്ങളുമായി രംഗത്തെത്തി നല്ല നിലയിൽ നടക്കുന്ന മുനിസിപ്പൽ ഭരണത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് അപലപനീയവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും യു.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പാർലമെന്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി, എം.നാരായണൻ, ലേഖ രാജീവൻ, റ്റി ജി ജോൺസൺ, ഷീജ മോബി എന്നിവർ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.