Listen live radio

വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടു: പൊലീസിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്ന് ഇ ബുൾജെറ്റ് സഹോദരന്മാർ

after post image
0

- Advertisement -

 

കൊച്ചി: വിവാദങ്ങൾക്ക് ശേഷം വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് ഇ ബുൾജെറ്റ് സഹോദരന്മാർ. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം പുതിയ വീടുകിട്ടിയെന്നും അവർ പുതിയതായി പുറത്തിറക്കിയ യൂ ട്യൂബ് വീഡിയോയിൽ പറഞ്ഞു. ‘വിവാദങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടു. പുതിയ വീടിനായി ഏറെ അലഞ്ഞു. പലരും തങ്ങൾക്ക് വീടുതരാൻ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവർ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലർ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്’- അവർ പറഞ്ഞു.

‘കരാർ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ വീട്ടിലെ സാധനങ്ങൾ എല്ലാം അതേപടി ഇരിക്കുന്നുവെന്ന് മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടിൽ നിന്നിറങ്ങൂന്നുള്ളു. വീട്ടിൽ വന്ന് കയറിയ അന്ന് മുതൽ നിർഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടിൽ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്നങ്ങളുണ്ടായത്. ഈ വീട് അശുഭ ലക്ഷണമാണ്. ഐശ്വര്യമില്ലാത്ത വീടാണ്. വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങൾ കയറ്റി അയക്കുകയാണ്’- ഇ ബുൾജെറ്റ് സഹോദരന്മാർ പറഞ്ഞു. ഇവർ വളർത്തിയിരുന്ന പട്ടിയെയും ലൗ ബേർഡ്സിനെയുമടക്കം കൊണ്ടുപോയി. ഇവർ പുതിയ വീട്ടിലേക്ക് മാറിയ ദൃശ്യങ്ങളും പങ്കുവെച്ചു. 45 മിനിറ്റിലേറെ നീളുന്ന വീഡിയോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.