Listen live radio

ഒടുവിൽ കണ്ണുതുറന്ന് സർക്കാർ: സീറ്റുകൾ വർധിപ്പിക്കും, പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരം

after post image
0

- Advertisement -

 

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ പ്ലസ് വണിന് 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി.
താലൂക്കുതലത്തിലും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. 50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.

10 മുതൽ 20 ശതമാനം വരെ സീറ്റ് വർദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് ഒൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കും. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്റ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയതിൽ 5812 പേർക്ക് ഇനിയും പ്ലസ് വണിന് അഡ്മിഷൻ കിട്ടിയിട്ടില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ എല്ലാവർക്കും ലഭിക്കുന്നതിനുവേണ്ട പരിഹാരമാർഗ്ഗങ്ങൾ

1. പരിപൂർണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും.

2. നിലവിൽ 20% സീറ്റ് വർദ്ധനവ് ഏർപ്പെടുത്തിയ ജില്ലയിൽ സീറ്റിൻറെ ആവശ്യകത ഉണ്ടാകുകയാണെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10% സീറ്റ്
വർദ്ധനവും കൂടി അനുവദിക്കുന്നതാണ്.

3. മുൻപ് മാർജിനൽ സീറ്റ് വർദ്ധനവ് നൽകാത്ത ജില്ലയാണെങ്കിൽ ആവശ്യകത പഠിച്ച് എല്ലാ സർക്കാർ സ്‌കൂളുകളിലും 20% അല്ലെങ്കിൽ 10% സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിബന്ധനകൾക്ക് വിധേയമായി (മാർജിനൽ വർദ്ധനവിൻറെ 20% മാനേജ്‌മെൻറ് സീറ്റും ബാക്കിയുള്ള സീറ്റുകൾ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കിൽ 10 % സീറ്റ്
വർദ്ധിപ്പിക്കും.

4. സീറ്റ് വർദ്ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെൻററി അലോട്ട്‌മെൻറിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കും.

5. സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചതിനു ശേഷം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ കോഴ്‌സ് അടിസ്ഥാനത്തിൽ എത്ര പേർക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വർദ്ധനവ് നടത്തും. എന്നാൽ കുട്ടികൾ ഏറ്റവും കൂടുതൽ താൽപ്പര്യപ്പെടുന്ന സയൻസ് ഗ്രൂപ്പിൽ വേണ്ടി വന്നാൽ തൽക്കാലിക ബാച്ചുകൾ അനുവദിക്കും.

6. പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ
റെസിഡെൻഷ്യൽ സ്‌കൂളിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവൺമെൻറ് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ് കൽപ്പറ്റയിൽ ഒരു
ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.

 

Leave A Reply

Your email address will not be published.