Listen live radio

സ്‌കൂൾ തുറക്കൽ: സ്‌കൂളുകളുടെ സാഹചര്യമനുസരിച്ച് ടൈംടേബിൾ, കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: നവംബർ ആദ്യവാരം സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ മാർഗ്ഗ രേഖയിലെ നിർദ്ദേശങ്ങൾ വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമാണ് സ്‌കൂളുകൾ തുറക്കുന്നതെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറന്ന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഏതൊക്കെ പാഠങ്ങൾ പഠിപ്പിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. കൂടാതെ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ അധ്യാപകർ ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ പഠന ക്ലാസുകൾക്ക് പകരം ഹാപ്പിനെസ് ക്ലാസുകളായിരിക്കും നടത്തുക. കൊറോണ കാലത്തെ ഓൺലൈൻ പഠനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനാണ് ഹാപ്പിനെസ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.