Listen live radio

സ്‌കൂൾ തുറക്കൽ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന്

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഇന്ന് (ഒക്ടോബർ 30) ചേരും. സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്യും.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ, ആർ.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തിൽ നിർവഹിക്കപ്പെട്ടുവെന്ന് യോഗം പ്രധാനമായും വിലയിരുത്തും. 20 മാസങ്ങൾക്ക് ശേഷം സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾ നേരിടാനിടയുള്ള മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ അക്കാദമിക പരിസരവുമായി ബന്ധപ്പെടുത്തി ശിശുസൗഹൃദമാക്കുക, കുട്ടികളുടെ സുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂൾതല സുരക്ഷാ സമിതികൾക്ക് നേതൃത്വം നൽകുക, സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനസ്ഥാപിക്കുക എന്നിവയും യോഗത്തിൽ ചർച്ചയാകും.

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ മെമ്പർമാർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും. ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങൾ ആയാലും സ്‌കൂൾ വാഹനങ്ങൾ ആയാലും അവ ഓടിക്കുന്നവർക്ക് പത്തുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി. അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങൾ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂൾ തുറക്കുന്നതിനു മുന്നേ നടത്തണം.

 

Leave A Reply

Your email address will not be published.