Listen live radio

മന്നത്തിൽ മടങ്ങിയെത്തി ആര്യൻ; പടക്കംപൊട്ടിച്ച് വരവേറ്റ് ആരാധകർ

after post image
0

- Advertisement -

 

 

മുംബൈ: ലഹരിമരുന്നു കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽമോചിതനായി. കോടതിയിൽനിന്നുള്ള റിലീസിങ് ഓർഡർ ജയിലിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാവിലെ 11 മണിയോടെയാണ് പുറത്തിറങ്ങിയത്.

പിതാവും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാനും മകനെ സ്വീകരിക്കാൻ ആർതർ റോഡ് ജയിലിന് മുന്നിലെത്തിയിരുന്നു.
45 മിനിറ്റിലേറെ സമയമെടുത്താണ് അഞ്ചു വാഹനങ്ങളടങ്ങിയ വാഹനവ്യൂഹം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ എത്തിയത്. താരപുത്രന്റെ മോചനം ആഘോഷമാക്കാൻ ആരാധകർ വഴിനീളെ തടിച്ചുകൂടിയിരുന്നു. വാദ്യാഘോഷങ്ങളുമായും പിന്തുണ അർപ്പിച്ചുള്ള പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയുമാണ് ആരാധകർ ആര്യനെ സ്വീകരിച്ചത്. വീടിന്റെ ഗേറ്റിന് മുന്നിൽചിലർ പടക്കം പൊട്ടിക്കുകയും ചെയ്തു. ആര്യൻ തിരിച്ചെത്തിയതോടെ നവംബർ രണ്ടിന് ഷാരൂഖ് ഖാന്റെ ജന്മദിനവും നാലാം തീയതി ദീപാവലിയും വലിയ ആഘോഷമാക്കാനൊരുങ്ങുകയാണ് താര കുടുംബം.

അതേസമയം, വീട്ടിലെത്തിയെങ്കിലും കുറച്ചുദിവസത്തേക്ക് ആര്യൻ പുറത്തിറങ്ങില്ലെന്നു കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ടിനാണ് ആര്യനെ സുഹൃത്തായ അർബാസ് മർച്ചന്റ്, മോഡലായ മുൺമുൺ ധമേച്ച എന്നിവരെ കോർഡെലിയ ക്രൂയിസ് കപ്പലിൽനിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുക്കുന്നത്. ഇവരും ഇന്നലെ ജയിൽ മോചിതരായി.

 

Leave A Reply

Your email address will not be published.