Listen live radio

ജില്ലയിൽ 284 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 15.31

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 284 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 204 പേർ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 283 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126920 ആയി. 123614 പേർ രോഗമുക്തരായി. നിലവിൽ 2455 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2331 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

കൽപ്പറ്റ 36, മുട്ടിൽ,പൂതാടി 26 വീതം, കോട്ടത്തറ 22, മീനങ്ങാടി, ബത്തേരി 18 വീതം, വെള്ളമുണ്ട 14, അമ്പലവയൽ, മാനന്തവാടി 13 വീതം, പുൽപ്പള്ളി 12, വൈത്തിരി 11, തൊണ്ടർനാട് 10, എടവക, മേപ്പാടി 9 വീതം, തവിഞ്ഞാൽ 6, കണിയാമ്പറ്റ, മുള്ളൻകൊല്ലി, നെന്മേനി 5 വീതം, മൂപ്പൈനാട്, പൊഴുതന, തരിയോട്, വെങ്ങപള്ളി 4 വീതം, നൂൽപ്പുഴ, തിരുനെല്ലി 3 വീതം, പടിഞ്ഞാറത്തറ 2, പനമരം ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

1225 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1225 പേരാണ്. 687 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8089 പേർ. ജില്ലയിൽ നിന്ന് 1199 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 839073 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 837469 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 710549 പേർ നെഗറ്റീവും 126920 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.