Listen live radio

പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വയറിളക്ക രോഗബാധ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

after post image
0

- Advertisement -

പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് വയറിളക്ക രോഗബാധയേറ്റതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 34 വിദ്യാർത്ഥികളെയാണ് വയറിളക്കം, വയറുവേദന, ഛർദ്ദി എന്നീ ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.എസ്.ഒ, എച്ച്.ഐ, എപ്പിഡമോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം യൂണിവേഴ്സിറ്റി സന്ദർശിച്ച് കാൻ്റീൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ബോധവത്കരണം നൽകുകയും, കുടിവെള്ള സ്രോതസ് സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിന് നിർദേശം നൽകുകയും ചെയ്തു. കുടിവെള്ളം ഗുണനിലവാര പരിശോധനയ്ക്കും, രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ
സാമ്പിളുകൾ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായും അയച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് ലേഡീസ് ഹോസ്റ്റലിലെ കുട്ടികൾക്ക് രോഗബാധ അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ദ സംഘം യൂണിവേഴ്സിറ്റി സന്ദർശിച്ച് ആവശ്യമായ ബോധവത്കരണം നൽകിയിരുന്നു.

Leave A Reply

Your email address will not be published.