Listen live radio

ഹാഷീഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ

after post image
0

- Advertisement -

 

അമ്പലപ്പുഴ: 204 ഗ്രാം ഹാഷീഷ് ഓയിലുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ജില്ലാ നർകോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാസർകോട് കാഞ്ഞങ്ങാട് രാമപുരം പഴയിടത്തുമലയിൽ ഷെല്ലി മാത്യു (28), വണ്ടാനം പുതുവൽ നൗഫൽ (തുക്കിടി-30) എന്നിവരെയാണ് നർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ.ബിനുകുമാർ, സിഐ കെ.ജി.പ്രതാപചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് വണ്ടാനം പോസ്റ്റ് ഓഫിസിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ ഹാഷീഷ് ഓയിലിനു വിപണിയിൽ രണ്ടേകാൽ ലക്ഷം രൂപ വില വരും. ബൈക്കിലെത്തിയ ഇവർ വണ്ടാനം കേന്ദ്രീകരിച്ച് ഇതിനു മുൻപും ലഹരി വസ്തുക്കൾ വിറ്റിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബൈക്കും കസ്റ്റഡിയിലെടുത്തു. ലഹരി വിൽപന കേസിൽ നൗഫൽ ഇതിനു മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കും.

 

 

Leave A Reply

Your email address will not be published.