Listen live radio

ആദിവാസി പഠിതാക്കൾക്ക് മാസ്‌കും സാനിറ്റൈസറും നൽകി

after post image
0

- Advertisement -

 

 

 

വയനാട്: സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പഠിതാക്കൾക്ക് മാസ്‌കും, സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും വിതരണം ചെയ്തു.

തിരുനെല്ലിയിൽ തോല്പെട്ടി എടത്തന കക്കേരി പഠന ഊരിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ പദ്ധതി വിശദീകരണം നൽകി. ജനപ്രതിനിധികൾ, പ്രേരക്മാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന സാക്ഷരത പഠിതാക്കൾക്കാണ് മാസ്‌കും സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും നൽകിയത്. വിവിധ ഊരുകളിലായി 1024 ആദിവാസി ക്ലാസുകൾ നടക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇൻസ്ട്രക്ടർമാർ വഴിയാണ് പഠന ഊരുകളിൽ മാസ്‌ക് വിതരണം ചെയ്യുന്നത്.

 

 

Leave A Reply

Your email address will not be published.