Listen live radio

‘കുഞ്ഞു തീ’, മകന് പേരിട്ട് അനുപമ: വിമർശിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിക്കുമെന്ന് അനുപമ

after post image
0

- Advertisement -

 

 

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിർണായകമായ ഡിഎൻഎ ഫലം പുറത്തുവന്നതോടെ മാസങ്ങൾക്ക് മുമ്പ് കൈവിട്ട തന്റെ കുഞ്ഞിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് അനുപമ. വിമർശിച്ചവർക്ക് മുന്നിൽ തങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി ജീവിച്ച് കാണിക്കുമെന്ന് അനുപമ പറയുന്നു. അതേസമയം കുഞ്ഞിന് അനുപമ പേരിട്ടു കഴിഞ്ഞു.

‘എയ്ഡൻ അനു അജിത്ത്’ എന്ന് മകന് പേരിട്ടിരിക്കുകയാണ് അനുപമ. ഐറിഷ് ഐതിഹ്യത്തിൽ നിന്ന് ഉത്ഭവിച്ച എയ്ഡൻ എന്ന വാക്കിന് ‘കുഞ്ഞു തീ’ എന്നാണ് അർത്ഥം. നിർണായകമായ ഡിഎൻഎ ഫലം പുറത്തു വന്നതോടെ കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള വഴിയൊരുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുപമ കുഞ്ഞിന് പേരിട്ടതായി അറിയിച്ചത്.

കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ തങ്ങൾക്ക് നേരെ നടന്ന സൈബർ ആക്രമണം ഉൾപ്പെടെയുള്ളവയെ കുറിച്ച് അനുപമ പ്രതികരിച്ചിരുന്നു. തങ്ങൾക്ക് ജീവിക്കാൻ സൈബർ പോരാളികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടെന്ന് അനുപമ വ്യക്തമാക്കിയിരുന്നു.

 

 

Leave A Reply

Your email address will not be published.